Welcome to Carmel Apologetics. Our mission is to guide people of all backgrounds into the True Apostolic Faith.

ഒരു നിമിഷം..

അപോസ്തോലിക സഭകള്‍ക്ക് എതിരെ കടന്നാക്രമണം നടത്തി വിശ്വാസികളെ വഴിതെറ്റിക്കുന്ന നവീനസമൂഹങ്ങളെ കുറിച്ച് അപോസ്തോലിക സഭകളില്‍ ഉള്ളവര്‍ ജാഗ്രതഉള്ളവര്‍ ആയിരിക്കണം. സഭ പഠിപ്പിക്കുന്നവ ശരിയായി പഠിക്കുകയും ഗ്രഹിക്കുകയും അവയില്‍ ഉറച്ചു നില്‍ക്കുകയും വേണം. ഓര്‍ത്തഡോക്സ് സഭകളുടെ പ്രബോധനങ്ങള്‍ ശെരിയായി മനസിലാക്കുവാനും സഭയ്ക്കെതിരെ നവീനസഭകള്‍ വച്ച് പുലര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതുമായ തെറ്റിധാരണകള്‍ തിരുത്തുന്നതിനും ഈ ചെറിയ സംരംഭം സഹായകമാവട്ടെ.

ഓര്‍ത്തോഡോക്സ് സഭകളുടെ അടിസ്ഥാന വിശ്വാസങ്ങളും പ്രബോധനങ്ങളും വളരെ ലളിതമായി ഈ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ആധുനിക ലോകത്ത് അബദ്ധവിശ്വാസങ്ങള്‍ പെരുകിവരുമ്പോള്‍, സത്യവിശ്വാസത്തില്‍ അടിപതറാതെ അടിയുറച്ചു നിലനില്‍ക്കാന്‍ ഇത് ഏവര്‍ക്കും സഹായകരമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഓര്‍ത്തോഡോക്സ് സഭകളുടെ വിശ്വാസത്തിനു എതിരായുള്ള എന്ത് സംശയങ്ങള്‍ക്കും മറുപടി തരാന്‍ ഞങ്ങള്‍ ഒരുക്കമാണ്. നവീകരണ സഭകളുടെ നിലനില്‍പ്പ്‌ എത്ര ദുര്‍ബലമാണ് എന്നും ഞങ്ങള്‍ ഇവിടെ തുറന്നു കാട്ടുന്നു. "രക്ഷിക്കപെട്ടോ? " എന്ന പതിവ് ചോദ്യവുമായി നമ്മെ സമീപിക്കാറുള്ള നവീന സഹോദരങ്ങളെ സത്യാവിശ്വാസത്തില്‍ കൊണ്ട് വരേണ്ട ബാധ്യതയും നമുക്കുണ്ട്. ആയതിനു ഈ വെബ്സൈറ്റ് സഹായകരം ആവട്ടെ!

പ്രാര്‍ത്ഥിപ്പിന്‍ ശ്ലീഹന്മാരെ! കര്‍ത്താവോടായ്

ഭിന്നത സഭതന്‍ സന്താനങ്ങളിലി-ല്ലാതാവാന്‍ ,

നിങ്ങളതില്‍ ചൊല്ലിയതാകും - വിശ്വാസത്തെ

മായിച്ചിടുവാന്‍ - ദുസ്താര്‍ക്കികരതിനെ - ച്ചുറ്റുന്നു.

സത്യമതാം- മൂശയിലാവചനം

കനകംപോല്‍-ശോധിച്ചീടട്ടെ.

വൈദീകര്‍ വാഴ്ത്തും, ശുദ്ധ സഭയ്ക്കുദയം - ചേര്‍ത്തോനെ.

 

വായനക്കാരുടെ സംശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ ഇവ ഞങ്ങള്‍ക്ക് എഴുതുക.E-mail : carmelapologetics@gmail.com