സന്യാസ ശ്രേഷ്ഠനായ മോർ മൽക്കെ (222 -315)

വിശുദ്ധനായ മൽക്കാ

സുറിയാനി സഭ അനേക താപസ ശ്രേഷ്ഠന്മാർക്കും സന്യാസിമാർക്കും ജന്മം നൽകിട്ടുള്ള ഒരു സഭയാണ്. അങ്ങനെയുള്ള താപസ ശ്രേഷ്ഠരിൽ പ്രമുഖനാണ് “മാർ മൽക്കെ”. ഇദ്ദേഹം ഇസ്‌ലോ മലയിൽ ഉള്ള ഒരു ദയറായിൽ ദീർഘകാലം താമസിച്ചിട്ടുള്ളതിനാൽ ഇദ്ദേഹം ഇസ്‌ലോ മലയിലെ വെളിച്ചം എന്നും അറിയപ്പെടുന്നു. മാർ മൽക്കെ ഈജിപ്തിലെ ക്യുൽസ്മോ എന്ന പട്ടണത്തിൽ ഒരു ധനിക കുടുംബത്തിൽ യൂഹാനോന്റെയും റഫക്കയുടെയും പുത്രനായി ജനിച്ചു.അദ്ദേഹത്തിന് ഒരു പൌരോഹിത്യ പാരമ്പര്യം ഉണ്ടായിരുന്നു. മൽക്കെയുടെ മാതാവ് താപസ ശ്രേഷ്ഠനായ മാർ ഔഗേന്റെ സഹോദരി ആയിരുന്നു. ദീർഘകാലത്തെ പ്രാർഥനയുടെ ഫലമായി ഈ ദമ്പതികൾക്ക് ലഭിച്ച പുത്രനാണ് മൽക്ക . അദ്ദേഹത്തിന് ശുഫനി എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. ശുഫനീക്ക് സംസാരശേഷി ഉണ്ടായിരുന്നില്ല എന്നാൽ മൽക്കെ ജനിച്ചപ്പോൾ എന്ത് പേര് കുട്ടിക്ക് ഇടണം എന്ന് മാതാപിതാക്കൾ ചിന്തിക്കുമ്പോൾ ശുഫനീ മൽക്കെ എന്ന പേര് ഉച്ചരിച്ചു.

ഔഗേന്റെ ദയറാ – ഇസ്ലോ മലനിരകളിൽ

ബാല്യത്തിലെ ദൈവ ഭക്തിയുള്ള ഒരു കുഞ്ഞായി അദേഹം വളർന്നു. മൽക്കെ 5 വയസ് മുതൽ ശമുവേൽ എന്ന അധ്യാപകന്റെ കീഴിൽ വിദ്യാഭ്യാസം ആരംഭിച്ചു. മൽക്കെ യുവാവ് ആയപ്പോൾ അദേഹത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചു എന്നാൽ അദ്ദേഹം ഒരു സന്ന്യാസി ആകാൻ ആഗ്രഹിച്ചു അതിനാൽ അദ്ദേഹം തന്റെ മാതുലനും സന്യാസ ശ്രേഷ്ഠനുമായ മാർ ഔഗേന്റെ അടുക്കൽ പോകാൻ തീരുമാനിച്ചു. അതിനായി അദ്ദേഹം വീട് വിട്ട് മാർ ഔഗേന്റെ ദയറാ സ്ഥിതി ചെയ്യുന്ന ഇസ്‌ലോ (തുറാബിദിൻ ) മലയിലേക്ക് പോയി. മൽക്കെ തന്റെ മാതുലന്റെ ശിക്ഷ്യനാവുകയും സന്യാസം സ്വീകരിച്ചു അവിടെ കുറച്ചു കാലം താമസിക്കുകയും ചെയ്യതു ഈ കാലത്ത് അദേഹം നോമ്പ് ഉപവാസം പ്രാർഥന ജാഗരണം എന്നിവയിലൂടെ ഔഗേനെ പോലെ അദ്ദേഹം ഒരു താപസി ആയി മാറി.

മൽക്കായുടെ ദയറ – Arkah

തുടർന്ന് അദ്ദേഹം വിശുദ്ധ നാടുകളിൽ സന്ദർശനം നടത്തി അതിന് ശേഷം അദ്ദേഹം നിസീബിനീലേക്ക് പോയി അവിടെ വച്ച് മാർ യാക്കോബ് മൽക്കെയെ പുരോഹിതനാക്കി ഏതാനും വർഷങ്ങൾക്ക് ശേഷം ഏകാന്തവാസത്തിന് വേണ്ടി അദ്ദേഹം യാത്ര തിരിച്ചു തുർക്കിയിലെ arkah എന്ന ഗ്രാമത്തിൽ എത്തി, അപ്പോൾ അവിടെ ഒരുകുട്ടി അത്തി മരത്തിൽ കയറി നിന്നപ്പോൾ പിശാചിനെ കണ്ടു ഭയന്നു നിലവിളിച്ചു ഇത് കണ്ട മൽക്കെ അൽപ്പം നേരം പ്രാർഥിച്ചു അപ്പോൾ ആ പിശാച് ഭയന്ന് ഓടിപ്പോയി. ഈ സംഭവം കണ്ട ഗ്രാമവാസികൾ അദ്ദേഹത്തെ ആദരിച്ചു. മൽക്കെ ആ ഗ്രാമത്തിൽ തന്റെ ഏകാന്ത ആത്മീയ ജീവിതത്തിന് വേണ്ടി ഒരു ദയറാ സ്ഥാപിച്ചു ഇത് മാർ മൽക്കെയുടെ ദയറാ എന്ന പേരിൽ അറിയപ്പെടുന്നു. മാർ മൽക്കെ കുസ്തന്തിനോസ് രാജാവിന്റെ സുഹൃത്ത് ആയിരുന്നു, ഒരിക്കൽ മാർ മൽക്കെയുടെ പ്രാർഥന മൂലം രാജാവിന്റെ രോഗം മാറി. മാർ മൽക്കെയുടെ വാസം മൂലം arkah ഗ്രാമം ഒരു അനുഗ്രഹം നിറഞ്ഞ ദേശം ആയി അനേകർ അദേഹത്തിന്റെ പ്രാർഥന മൂലം അനുഗ്രഹങ്ങൾ പ്രാപിച്ചു. അദേഹത്തിന്റെ ഉപദേശങ്ങൾ അനേകരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി മാർ മൽക്കെ തന്റെ അന്ത്യ സമയത്തു ശിക്ഷ്യരെ ഇങ്ങനെ ഉപദേശിച്ചു “എന്റെ വാത്സല്യമുള്ളവരെ എപ്പോഴും ദയ കാണിക്കുവിൻ പ്രാർഥനക്കും ഉപവാസത്തിനും നിങ്ങളെ സമർപ്പിക്കുവിൻ നിങ്ങളുടെ ജീവിതകാലമെല്ലാം സത്യം, സ്നേഹം സമാധാനം എന്നിവ കൊണ്ട് അലംകൃത്മാകട്ടെ നന്മ കൊണ്ട് തിന്മയെ എതിർക്കുവിൻ”. മാർ മൽക്കെ തന്റെ 93-മത്തെ വയസിൽ ക്രിസ്തുവർഷം 315 ഏപ്രിൽ 14ന് കാലം ചെയ്യപ്പെട്ടു. അദേഹത്തിന്റെ ഭൌതീക ശരീരം ദയറായിൽ അടക്കപ്പെട്ടു അദേഹത്തിന്റെ കബറിടം ഇന്നൊരു തീർത്ഥാടന കേന്ദ്രം ആണ് .

വിശുദ്ധന്റെ നാമത്തിൽ 2 ദേവാലയങ്ങൾ മലങ്കരയിൽ ഉണ്ട് 1: കാവുംഭാഗം St.മൽക്കെ പള്ളി (തിരുവല്ല തെക്കേ പുത്തൻ പള്ളി ) 2: കോടനാട് St.മൽക്കെ സീയോൻ ആശ്രമം.

1: കാവുംഭാഗം പുത്തൻ പള്ളി പരിശുദ്ധ യുയാകിം മാർ കുറിലോസ് ബാവയാണ് സ്ഥാപിച്ചത് 2: കോടനാട് സീയോൻ പള്ളി : കാലം ചെയ്ത ബസേലിയോസ് ഔഗേൻ ബാവയുടെ പിതാവ് ചേട്ടാളത്തുങ്കര എബ്രഹാം അച്ഛൻ പ്രാർഥനക്കും ധ്യാനത്തിനും വേണ്ടി കോടനാട് സ്ഥലം വാങ്ങിയത് അദേഹത്തിന്റെ അപേക്ഷ പ്രകാരം സ്ലീബ മാർ ഒസ്താത്തിയോസ് ബാവ മാർ മൽക്കെയുടെ ഈ ദയറാക്ക് കല്ലിട്ടു എബ്രഹാം അച്ഛന്റെ പുത്രനായ ഔഗേൻ റമ്പാച്ചൻ ദയറായിൽ സുറിയാനി പാഠശാല ആരംഭിച്ചു അദേഹത്തിന്റെ ശിക്ഷ്യനായി കണിയാംപറമ്പിൽ കുര്യൻ arch കോർ എപ്പിസ്കോപ്പ അച്ഛൻ ഇവിടെ താമസിച്ച് സുറിയാനി പഠിച്ചു. സുറിയാനി സഭ മാർ മൽക്കെയുടെ ഓർമ ഏപ്രിൽ 21, ഒക്ടോബർ 2 ദിവസങ്ങളിൽ ആചരിക്കുന്നു അദേഹത്തിന്റെ പ്രാർഥന നമുക്ക് കാവലും കോട്ടയുമാവട്ടെ ആമീൻ

അവലംബം- സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും by  Dr Mani Rajan Corepiscopo  (http://rajanachen.com/)

&

Wikipedia