ആദിമകാല ക്രിസ്തിയ സഭക്ക് വേണ്ടി ജീവൻ കൊടുത്ത അനേക രക്ത സാക്ഷികളായ വിശുദ്ധന്മാർ സഭയ്ക്ക് ഉണ്ടായിരുന്നു. ഡയോക്ലീഷ്യൻ , മാസ്‌മിയൻ തുടങ്ങിയ ചക്രവർത്തിമാരുടെ കാലത്ത് ആണ് ഏറ്റവും കൂടുതൽ രക്തസാക്ഷികൾ സഭയ്ക്ക് ഉണ്ടായത്. അങ്ങനെ ഉള്ള അടുത്ത സുഹൃത്തുക്കളായ സഹാദേന്മാരാണ് മാർ സർഗിസും മോർ ബാക്കോസും.
സർഗിസ് ബാക്കോസ് സഹദേന്മാരെ കുറിച്ച് വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമുള്ളു. 4-ആം നൂറ്റാണ്ടിൽ ഗലേറിയോസ് മാക്സിമസ് ചക്രവർത്തിയുടെ കാലത്ത് റോമാ സേനയിലെ അംഗങ്ങൾ ആയിരുന്നു ഇവർ. റോമാ ദേശക്കാരും കടുത്ത വിഗ്രഹരാധികളും ആയിരുന്ന ഇവർ ക്രിസ്ത്യാനികളുടെ വിശ്വാസ തീഷ്ണത കണ്ട് ക്രിസ്തിയ വിശ്വാസം സ്വീകരിച്ചു.
സഹദേന്മാരുടെ വിശ്വാസം രഹസ്യമായി തന്നെ ഇരിക്കുന്ന സമയത്ത്, ഒരിക്കൽ ഗലേറിയൻ ജുപിറ്റർ ദേവന്റെ വിഗ്രഹത്തിന് മുൻപിൽ തന്റെ സൈനികർ വണങ്ങണമെന്ന് കല്പിച്ചു. എന്നാൽ ക്രിസ്തിയ വിശ്വാസികൾ ആയതിനാൽ സർഗിസ് ബാക്കോസ് സഹദേന്മാർ അതിന് തയ്യാർ ആയില്ല. ഈ കാരണത്താൽ ഇവർ ശിക്ഷിക്കപ്പെട്ടു. സഹദേന്മാരെ സ്ത്രീ വേഷം ധരിപ്പിച്ചു കൊണ്ട് തെരുവിലുടെ നടത്തി. തുടർന്ന് ഗലേറിയോസിന്റെ കല്പന പ്രകാരം സൈനികാധിപനും സെർഗീസിന്റെ സുഹൃത്തുമായ മെസപ്പെറ്റോമിയായിലെ അന്തിയോകിന്റെ അടുക്കലേക്കയച്ചു. എന്നാൽ സുഹൃത്തിന്റെ അടുത്തും വിശ്വാസം തള്ളിപ്പറയാൻ തയ്യാറാവാത്തതിനെ തുടർന്ന് റിസാഫെ (central syria ) പട്ടണത്തിൽ വച്ച് ക്രൂര പീഡനങ്ങൾക്ക് ഒടുവിൽ രണ്ടു പേരും വധിക്കപ്പെട്ടു. ബാക്കോസ് ചാട്ടവാർ അടി ഏറ്റു രക്ത സാക്ഷിയായി തുടർന്ന് സർഗിസ് ശിരഃച്ഛേദത്താൽ രക്ത സാക്ഷിയായി ഇത് 312 ൽ ആണെന്ന് കരുതപ്പെടുന്നു.
AD 431ൽ ഹിരയ പൊലീസിലെ അലക്സാണ്ടർ മെത്രാപോലിത്ത risafe പട്ടണത്തിൽ വിശുദ്ധരുടെ നാമത്തിൽ ദേവാലയം സ്ഥാപിച്ചു. ജസ്റ്റീനിയൻ ചക്രവർത്തി risafe പട്ടണത്തിന് sergiospolis എന്ന പേരും നല്കി, കൂടാതെ തുർക്കിയിലെ ഇസ്താമ്പുള്ളിൽ വിശുദ്ധരുടെ നാമത്തിൽ ഒരു ദേവാലയം സ്ഥാപിച്ചു ഈ പള്ളി ലിറ്റിൽ ഹാഗിയ സോഫിയ എന്നറിയപ്പെടുന്നു. കൂടാതെ വിശുദ്ധരുടെ നാമത്തിൽ കെയ്റോ,യിൽ Coptic സഭക്കും മാലുല ഹോബോബ് കർകോശ് ലെബനൻ എന്നീ ദേശങ്ങളിൽ സുറിയാനി സഭക്കും ദേവാലയങ്ങൾ ഉണ്ട്. മാർ സർഗിസ് – ബാക്കോസ് പിതാക്കന്മാരുടെ ഓർമ ഒക്ടോബർ 7 ന് സഭ ആചരിക്കുന്നു. ഈ വിശുദ്ധരുടെ പ്രാർഥന നമുക്ക് കോട്ടയായിരിക്കട്ടെ.
അവലംബം- “സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും” by Dr Mani Rajan Corepiscopo (http://rajanachen.com/)
&
Wikipedia