സുറിയാനി സഭ കലണ്ടറിൽ മഹിർ ശാബോർ എന്ന വിശേഷണമുള്ള പിതാക്കന്മാരിൽ ഒരാൾ ആണ് മാർ അബഹായി. ഇദ്ദേഹത്തെ കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. അബഹായി മർദിൻ ദേശത്ത് റക്ക്സാൻ എന്ന ഗ്രാമത്തിൽ 4 നൂറ്റാണ്ടിന്റെ മധ്യത്തിൽ ജനിച്ചു, തന്റെ സകല സമ്പത്തും ദരിദ്രർക്ക് ദാനം ചെയ്ത ശേഷം യൗവ്വനത്തിൽ തന്നെ ഇദ്ദേഹം ഒരു ദയറാക്കാരനായി. കർകാർ മലമുകളിൽ അദ്ദേഹം ഒരു ദയറാ പണിതു ഈ ദയറാ ഇന്നു അബഹായിയുടെ ദയറാ അഥവാ monastery of ladders എന്നറിയപ്പെടുന്നു.
മർദിനിലെ ക്രിസ്റ്റഫർ മെത്രാപോലിത്ത മാർ അബഹായിക്കു പൌരോഹിത്യ സ്ഥാനം നല്കി. മാർ അബഹായി പിന്നീട് നിഖ്യ ദേശത്തിന്റെ മെത്രാപോലിത്തയായി. മാർ അബഹായിയുടെ സുഹൃത്ത് ആയിരുന്നു തിയോഡേഷ്യസ് ചക്രവർത്തി. ഒരിക്കൽ ദയറായിൽ വിശുദ്ധരുടെ അസ്ഥികൾ പരിശോധന നടത്തുക ആയിരുന്നു അപ്പോൾ അബഹായി പറഞ്ഞു ആ അസ്ഥികൾ അഗ്നിയിൽ ഇടാൻ പറഞ്ഞു അദേഹത്തിന്റെ അനുയായികൾ അങ്ങനെ ചെയ്തു അഗ്നികുണ്ഡത്തിൽ ഇട്ട അസ്ഥികളിൽ ഭൂരിഭാഗവും ദഹിക്കാതെ തിളങ്ങി നിന്നു ആ അസ്ഥികൾ അദേഹത്തിന്റെ നിർദേശ പ്രകാരം ദയറായിൽ ഭക്തിയോടെ സ്ഥാപിച്ചു.
മാർ അബഹയി മെത്രാപോലിത്തയുടെ വിശുദ്ധ ജീവിതത്തെ കുറിച്ച് പ്രശംസിച്ചു കൊണ്ട് ശ്രുഗിലെ യാക്കോബ് ഒരു ഗീതം എഴുതിട്ടുണ്ട്. മാർ അബഹായി ജീവിച്ചിരുന്നപ്പോൾ ഒരു വിശുദ്ധനായി കരുതപ്പെട്ടിരുന്നു മാർ അബഹായി 110 മത്തെ വയസിൽ രക്ത സാക്ഷിയായി. ഇദ്ദേഹത്തെ സുറിയാനി സഭ 5-ആം തുബ്‌ദെനിൽ സ്മരിക്കുന്നു രക്ത സാക്ഷിയായ ഈ വിശുദ്ധ പിതാവിന്റെ ഓർമ സഭ ഒക്ടോബർ 1 ന് ആചരിക്കുന്നു ഈ പുണ്യവാന്റ ഓർമ വാഴ്വിനാകട്ടെ ആമീൻ
അവലംബം- “സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും” by Dr Mani Rajan Corepiscopo (http://rajanachen.com/)
&
Wikipedia