ആലപ്പോയിലെ ഏശായാ (Isaiah Of Allepo) (ഒക്ടോബർ 15)(AD 4): സുറിയാനി സഭയിലെ സന്യാസിമാരിൽ പ്രമുഖനാണ് ആലപ്പോയിലെ മാർ ഏശായാ പിതാവ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ പിതാവിനെ കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹം ആലപ്പോയിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച് ദൈവഭയവും ദൈവഭക്തിയുമുള്ള ഒരു പൈതൽ ആയി വളർന്നു.
ഏശായ ഒരു സന്യാസി ആവാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ മാതാപിതാക്കൾ ഇദ്ദേഹത്തെ ഒരു കുടുംബസ്ഥനായി കാണാൻ ആഗ്രഹിച്ചു. മാതാപിതാക്കൾക്ക് വഴങ്ങി ഏശായ ഹന്ന എന്നൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു, വിവാഹ രാത്രിയിൽ ഇരുവർക്കും മുൻപിൽ ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു കൊണ്ട് ഏശായ ഒരു സന്യാസി ആവേണ്ട വ്യക്തി ആണെന്ന് അറിയിച്ചു. ഏശായ താൻ സന്യാസി മാത്രമേ ആകു എന്ന് തീരുമാനം എടുത്തപ്പോൾ ഹന്ന അദ്ദേഹത്തോട് തനിക്ക് ഒരു സന്യാസിനീ ആവണം എന്ന് പറഞ്ഞു. തുടർന്ന് ഇരുവരും മാർ ഔഗേന്റെ അടുക്കൽ ചെന്ന് അവരുടെ ആവശ്യം പറഞ്ഞപ്പോൾ ഇരുവരെയും സ്വീകരിക്കുകയും ഇരുവരെയും സന്യാസത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്തു.
ഏശായ പാലസ്തിൻ നാട് സന്ദർശിക്കുകയും ദൈവവചനം പ്രഘോഷിക്കുകയും അനേകർ വിശുദ്ധന്റെ പ്രസംഗം കേട്ടു ക്രിസ്തുവിൽ വിശ്വാസം ഏറ്റു പറഞ്ഞു ക്രിസ്തിയ മാർഗത്തിലേക്ക് തിരിയുകയും ഉണ്ടായി. തുടർന്ന് അദ്ദേഹം തിരികെ തുറബ്ദിനിൽ എത്തി അപ്പോൾ ഹന്ന മരണപ്പെട്ടിരുന്നു. മാർ ഏശായ തുടർന്ന് മെസപ്പോട്ടോമിയയിൽ പോയി വചനം പ്രസംഗിക്കുകയും അനേകരെ ക്രിസ്തിയ വിശ്വാസത്തിൽ ചേർക്കുകയും ചെയ്യതു ഈ പുണ്യ പിതാവിന്റെ ഓർമ സഭ ഒക്ടോബർ 15 ന് ആചരിക്കുന്നു അദ്ദേഹത്തിന്റ ഓർമ വാഴ്വിനും അദേഹത്തിന്റെ പ്രാർഥന നമുക്ക് കാവലും കോട്ടയയുമാവട്ടെ ആമീൻ
അവലംബം- “സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും” by Dr Mani Rajan Corepiscopo (http://rajanachen.com/)
&
Wikipedia