സന്യാസി ശ്രേഷ്ഠനായ മാർ ഓസീയോ

മാർ ഓസിയോ പിതാവ് (AD 377) : സുറിയാനി സഭയിലെ മഹാ പരിശുദ്ധനും പ്രമുഖ സന്യാസ ശ്രേഷ്ഠനുമായിരുന്നു മാർ ഓസിയോ. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ പിതാവിന്റെ പേരിന്റെ അർത്ഥം വൈദ്യൻ എന്നായിരുന്നു. പരിശുദ്ധനായ ഓസിയോ റോമിലെ ഫാറിയാ പട്ടണത്തിൽ ഫനീതിറോസിന്റെയും ജർജുനീയായുടെയും മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഫനിതിറോസ് തേവോദോസിയോസ് രാജാവിന്റെ സഹോദരൻ ആയിരുന്നു. ദീർഘകാലത്തെ പ്രാർഥനയുടെ ഫലമായി ഈ ദമ്പതികൾക്ക് ലഭിച്ച കുഞ്ഞായിരുന്നു മാർ ഓസിയോ. ബാല്യം മുതൽ മാതാപിതാക്കളിൽ നിന്ന് ലഭിച്ച ആത്മീയ ശിക്ഷണം അദ്ദേഹത്തെ ദൈവഭയം ഉള്ള കുഞ്ഞാക്കി.

ഓസിയോയുടെ വിദ്യാഭ്യാസം ഹംദാനിലെ യോഹന്നാന്റെ കീഴിൽ ആയിരുന്നു ഓസിയോ യുവാവ് ആയപ്പോൾ അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാൻ മാതാപിതാക്കൾ ആഗ്രഹിച്ചു എങ്കിലും സന്യാസ ജീവിതം ആഗ്രഹിച്ച അദ്ദേഹം ഭവനം വിട്ട് ജെറുസലേം പട്ടണത്തിൽ പോവുകയും വിശുദ്ധ നാട് സന്ദർശിക്കുകയും ചെയ്തു. തുടർന്ന് ഓസിയോ പുരോഹിതനാവുകയും അതിന് ശേഷം സിനായി മലയിലെക്കും അവിടെ നിന്ന് കഫറ മരുഭൂമിയിലേക്കും പോയി.

മരുഭൂമിയിൽ വച്ച് താപസനായ ദിമോത്തിനെ കണ്ട് മുട്ടുകയും അദേഹത്തിന്റെ ശിഷ്യനായി തീരുകയും ചെയ്തു. ഓസിയോ 14 വർഷത്തോളം ദിമോത്തിന്റെ കുടെ ഉണ്ടായിരുന്നു. പ്രാർഥന, നോമ്പ് ഉപവാസം ജാഗരണം എന്നീവയാൽ മാർ ഓസിയോ പ്രശ്സതനായി. അദ്ദേഹം സിറിയയിലെ ഹോംസിൽ എത്തി സുവിശേഷ പ്രവർത്തനങ്ങൾ നടത്തി. പരിശുദ്ധന്റെ സുവിശേഷം നിമിത്തം 15000 പേർ വിഗ്രഹരാധന ഉപേക്ഷിച്ച് ക്രിസ്ത്യാനികൾ ആയി. പേർഷ്യൻ രാജാവ് ബിബിൻദാറിനെ ബാധിച്ച രോഗം ഈ വിശുദ്ധന്റെ പ്രാർഥനയാൽ മാറി.

അദ്ദേഹം തുടർന്ന് അന്ത്യോക്യായിലേക്കും അവിടെ നിന്ന് നിക്കോമെദിയിലെക്ക് പോവുകയും ചെയതു. ഇവിടങ്ങളിൽ മാർ ഓസിയോ പിതാവിന്റെ പ്രാർഥന മൂലം രോഗികൾ സൗഖ്യം ആവുകയും മറ്റു അത്ഭുതങ്ങൾ ഉണ്ടാവുകയും ചെയ്തു. അദ്ദേഹം പിന്നീട് അന്ത്യോക്യായിലേക്ക് തിരികെ വന്നു ഓസിയോ തന്റെ അന്ത്യ സമയത്തു ശിക്ഷ്യരെ വിളിക്കുകയും അവരോടു ഇങ്ങനെയൊരു ഉപദേശം കൊടുത്തു ” മക്കളെ ഞാനിതാ യാത്രയാവുകയാവുകയാണ് ഭൂമിയിൽ നിങ്ങൾ ജീവിക്കുന്നിടത്തോളം കാലം ഞാൻ നിങ്ങളെ പഠിപ്പിച്ച മാർഗത്തിൽ നിന്ന് വ്യതിചലിക്കരുത് തെറ്റ് കുറ്റങ്ങളിൽ നിന്ന് നിങ്ങളെ സൂക്ഷിക്കുക ദൈവരാധന നിലനിർത്തുക നന്മയുടെയും പരിശുദ്ധിയുടെയും പാത പിന്തുടരുക ഈ ലോകത്തിലുള്ളതെല്ലാം നിഴൽ മാത്രമാണ്”

മാർ ഓസീയോ സുറിയാനിപള്ളി നാരങ്ങാനം

AD 377 ഒക്ടോബർ മാസത്തിൽ മാർ ഓസിയോ കാലം ചെയ്യത് കബറടക്കപ്പെട്ടു മാർ ഓസിയോയുടെ നാമത്തിൽ ദേവാലയങ്ങൾ ആലപ്പോയിലും മറ്റു ദേശങ്ങളിലും സ്ഥാപിക്കപ്പെട്ടു മലങ്കരയിൽ തുമ്പമൺ ഭദ്രാസനത്തിൽ ഉള്ള നാരങ്ങാനം പള്ളിയാണ് വിശുദ്ധന്റെ നാമത്തിലെ ഏക ദേവാലയം മാർ ഓസിയോ പിതാവിന്റെ ഓർമ സുറിയാനി സഭ ഒക്ടോബർ 15 ആചരിക്കുന്നു ആ വിശുദ്ധ പിതാവിന്റെ പ്രാർഥന നമുക്ക് കാവലും കോട്ടയുമാവട്ടെ ആമീൻ

അവലംബം- സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും by  Dr Mani Rajan Corepiscopo  (http://rajanachen.com/)

&

Wikipedia