രണ്ടാം നൂറ്റാണ്ടിൽ സുറിയാനി സഭയെ ആത്മീയ പാതയിലൂടെ നയിച്ച പിതാവാണ് മാർ തെയോഫിലോസ് പാത്രിയർകീസ്. മെസപ്പോട്ടോമ്യയിലെ ഒരു അക്രൈസ്തവ കുടുംബത്തിൽ ജനിച്ച അദ്ദേഹം പില്ക്കാലത്ത് അന്ത്യോക്യൻ പാത്രിയർക്കീസും അതുല്യ വേദപണ്ഡിതനും ആയി തീർന്നു. ക്രിസ്ത്യാനികളുടെ വിശ്വാസം ചോദ്യം ചെയ്യുന്നതിനായി പ്രവചന പുസ്തകങ്ങൾ പഠിച്ച അദ്ദേഹം അത് മുഖാന്തിരം ക്രിസ്ത്യാനിയാകുകയാണ് ചെയ്തത് .
തെയോഫിലോസ് സമർത്ഥനായ ഒരു ന്യായവാദകനായിരുന്നു (apologist) ക്രിസ്തിയ വിശ്വാസം മറ്റു മതങ്ങളിൽ നിന്ന് അനന്യമാണെന്ന് തെളിയിക്കുന്നതിനായി തെയോഫിലോസ് ഓട്ടോലീക്കസിനെഴുതിയ (Autolycus) വിശ്വാസ പ്രതിപാദന വേദാന്ത ഭാഗം പ്രസിദ്ധമാണ്. ക്രിസ്തു മതത്തെ സംബന്ധിച്ച് (യഥാർത്ഥ സത്യാന്വേഷകനായ ഓട്ടോലിക്കസ് എന്ന അന്യമതത്തിലെ സുഹൃത്തിന്) പഴയ നിയമത്തിലെ കാലാനുക്രമ ചരിത്രം (chronological history) നിരത്തി വയ്ക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. ശരീരം ധരിച്ച വചനം ത്രിത്വം എന്നീ ആശയങ്ങൾ പ്രതിപാദിച്ചിരിക്കുന്ന ന്യായവാദം ഏറ്റവും മികച്ച സ്രിഷ്ടിയാണ്. തിയോഫിലോസ് ത്രിത്വത്തെ “ദൈവവും അവന്റെ വചനവും അവന്റെ ജ്ഞാനാവും” എന്നു മനോഹരമായി വിശേഷിപ്പിച്ചു.
മാർസിയന്റെ വേദവിപരീതത്തെ ചെറുക്കുന്നതിനും തന്റെ ജനത്തെ സത്യവിശ്വാസത്തിൽ നില- നിർത്തുന്നതിനും തെയോഫിലോസ് അത്യധ്വാനം ചെയ്തു. മാർസിയൻ(80 – 160 ) പഴയ നിയമ പുസ്തകങ്ങളെ നിരാകരിച്ചിരുന്നു. പഴയ നിയമ, പുതിയ നിയമ പുസ്‌തകങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് മാർസിയൻ ആരോപിച്ചു. പൗലോസ് മാത്രമാണ് യഥാർത്ഥ അപ്പസ്തോലനെന്നും 12 ശ്ലീഹന്മാർ യഹൂദവൽക്കരിച്ച് തെറ്റിലേക്ക് വീണ അപ്പസ്തോലന്മാരാണ് എന്നും മർസിയൻ വാദിച്ചു. മാത്രമല്ല 2 ദൈവങ്ങളുണ്ട്-
1 പഴയ നിയമ ദൈവം – സൃഷ്ടി, നിയമത്തിന്റെ നീതിയുടെയും
2: പുതിയ നിയമ ദൈവം – യേശു ക്രിസ്തുവിന്റെ പിതാവും രക്ഷയുടെയും കൃപയും.
ക്രിസ്തിയ സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ മോറാൻ തെയോഫിലോസ് സംഭാവനകൾ നൽകിട്ടുണ്ട് അവയിൽ പ്രധാനപ്പെട്ടവയാണ് ന്യായശാസ്ത്രം, തർക്ക ശാസ്ത്രം, വേദവ്യാഖ്യാന ശാസ്ത്രം എന്നിവ. യൗസേബിയോസും ജെറോമും മോറാൻ തെയോഫിലോസിന്റെ കൃതികളെ പറ്റി പരാമർശിക്കുന്നു അവയിൽ പ്രധാനപ്പെട്ടവയാണ്
1: ഓട്ടോലിക്കിസിനെഴുതിയ ക്രിസ്തു വിശ്വാസത്തെ സാധുകരിക്കുന്ന വേദാന്ത ഭാഗം (apology),
2: ഹെർമോജനസിന്റെ (Hermogenes) വേദവിപരീത്തിന് എതിരെയുള്ള എഴുത്ത്
3: മർസിയാന് എതിരെയുള്ള എഴുത്ത്
4: മതതത്വങ്ങൾ പഠിപ്പിക്കുവാനുള്ള ചോദ്യ – ഉത്തര പാഠമാല (catechetical writings)
ഏഴാമത്തെ അന്തിയോഖ്യാ പാത്രിയാർക്കീസ് ആയിരുന്ന മോറാൻ മാർ തെയോഫിലോസ് ബാവായുടെ ഓർമ സുറിയാനി സഭ ഒക്ടോബർ 17 ന് ആചരിക്കുന്നു ആ പിതാവിന്റെ പ്രാർഥന നമുക്ക് കാവലും കോട്ടയുമാകട്ടെ
അവലംബം- “സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും” by Dr Mani Rajan Corepiscopo (http://rajanachen.com/)
&
Wikipedia