വിശുദ്ധ ലൂക്കോസ് ഏവൻഗേലിയോസ്‌ഥ അഥവാ സുവിശേഷകനായ ലൂക്കോസ് – അന്ത്യോക്യായിലാണ് സുവിശേഷകൻ ജനിച്ചത് എന്നു കരുതിപ്പോരുന്നു. എന്നാൽ ഇദ്ദേഹം ഒരു ഗ്രീക്ക്കാരൻ ആണ് എന്ന് യൗസേബിയോസ് രേഖപ്പെടുത്തിട്ടുണ്ട്. ഇദ്ദേഹം ഒരു വൈദ്യനും അതോടൊപ്പം ചിത്രകാരനും കുടിയായിരുന്നു. അദേഹത്തിന്റെ കുടുംബം വിജാതിയ കുടുംബം ആയിരുന്നു.
യെരുശലേമിൽ കഴിയുന്ന കാലത്ത് ഇദ്ദേഹം ശ്ലീഹന്മാരുടെ ശിക്ഷ്യത്വം സ്വീകരിച്ചു. പൗലോസ് ശ്ലീഹയുടെ ഒപ്പം പല യാത്രകളും നടത്തി. AD 67 ൽ പൗലോസ് രക്തസാക്ഷിത്വ മരണം പ്രാപിക്കുന്നവരെ ലൂക്കോസ് കുടെ ഉണ്ടായിരുന്നു എന്ന് കരുതപ്പെട്ടു പോരുന്നു. 2 തിമോത്തിയോസ്: 4: 7- 11ൽ ലൂക്കോസ് മാത്രമേ കൂടെ ഉള്ളൂ എന്നു പൌലൊസ് പറയുന്നു. പൗലോസ് ശ്ലീഹയുടെ കുടെ അദ്ദേഹം യെരുശലേം മക്കദോന്യ എന്നീ നാടുകളിൽ സുവിശേഷ വേല ചെയ്തു. പൗലോസ് കൈസര്യയിൽ വച്ച് തടവിൽ ആയപ്പോൾ ലൂക്കോസ് പാലസ്തിനിൽ ശ്ലീഹന്മാരുമായി ഇടപഴകുകയും അവരിൽ നിന്ന് യേശു തമ്പുരാനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും അത് അദ്ദേഹത്തിന് സുവിശേഷം എഴുതാൻ സഹായകമാവുകയും ചെയ്തു.
ലൂക്കോസ് തന്റെ സുഹൃത്ത് ആയ തെയോഫിലോസിന് ആണ് സുവിശേഷം എഴുതിയത്, സുവിശേഷം രചിച്ചവരിൽ ഏക വിജാതിയൻ ലൂക്കോസ് ആയിരുന്നു. മറ്റു സമാന സുവിശേഷങ്ങളിൽ നിന്ന് ചെറിയൊരു വ്യത്യാസം ഈ സുവിശേഷത്തിന് ഉണ്ട് ഇതിൽ യേശുവിന്റെ ജനനത്തെ കുറിച്ച് പൂർണ വിവരം ഉണ്ട്. ഈ സുവിശേഷം ലൂക്കോസ് ഗ്രീക്കിൽ വെച്ചോ അച്ഛായിൽ വെച്ചോ എഴുതി. ലൂക്കോസ് തന്നെയാണ് അപ്പസ്തോല പ്രവർത്തികൾ രചിച്ചത്. ഇതും തെയോഫിലോസിന് എഴുതിയ ഒരു കത്ത് ആണ് മാർ ലൂക്കോസ് കന്യക മറിയമിന്റെ ഒരു ചിത്രം വരച്ചിട്ടുണ്ട് അത് ഇന്നും ജെറുസലേമിൽ ഉള്ള മർക്കോസിന്റെ ഭവനത്തിൽ ഉണ്ട് ലൂക്കോസ് 84 ത്തെ വയസിൽ അന്തരിച്ചു എന്ന് കരുതുന്നു പരിശുദ്ധ സഭ ലൂക്കോസ് ഏവൻഗേലിയോസ്‌ഥയുടെ ഓർമ ഒക്ടോബർ : 18ന് ആചരിക്കുന്നു സുവിശേഷകനായ മാർ ലൂക്കോസിന്റെ ഓർമ വാഴ്വിനാകട്ടെ ആമീൻ
അവലംബം- “സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും” by Dr Mani Rajan Corepiscopo (http://rajanachen.com/)
&
Wikipedia