ചെറിയ യാക്കോബ് അഥവാ അൽഫായിയുടെ പുത്രനായ യാക്കോബ് ശ്ലീഹാ
അൽഫായിയുടെ പുത്രനായ യാക്കോബ് ശ്ലീഹ അഥവാ ചെറിയ യാക്കോബ് ശ്ലീഹ(AD 62) – യേശു തമ്പുരാന്റെ ശിഷ്യഗണത്തിൽ ഒരുവനായ യാക്കോബ്, ഗലീല കടൽ തീരത്തിന്റെ വടക്ക്-പടിഞ്ഞാറുള്ള കഫർന്നഫുമിലാണ് ജനിച്ചത്. അൽഫായിയുടെയും മറിയയുടെയും മകനായിരുന്നു യാക്കോബ്. ഈ മറിയം യേശുവിന്റെ മാതാവായ മറിയത്തിന്റ സഹോദരിയാണ് എന്ന് അഭിപ്രായവും വേദപുസ്തക ചരിത്രകാരന്മാർക്കിടയിൽ ഉണ്ട്. കർത്താവിന്റെ ക്രുശിനരികെ മഗ്ദലനകാരത്തി മറിയവും യാക്കോബിന്റെയും – യോസേയുടെയും അമ്മ മറിയവും ശോലും (ശലോമി ) ഉണ്ടായിരുന്നുവെന്ന് (മർക്കോസ് 15: 40 ) വേദപുസ്തകം പറയുന്നു. […]