സ്വർണ നാവുകാരനായ മാർ ഇവാനിയോസ് (St John Chrysostom’s )(347- 407): നവംബർ : 13

: സുറിയാനി സഭ കണ്ട മികച്ച പണ്ഡിതനും വാഗ്മിയുമായിരുന്നു മാർ ഇവാനിയോസ്. നിരവധി വിഷയങ്ങളിൽ വേദ ജ്ഞാനം നിറഞ്ഞ നിരവധി പ്രസംഗങ്ങൾ ഇദ്ദേഹം പ്രസംഗിച്ചതിനാൽ ഇദ്ദേഹത്തിന് ക്രിസോസ്റ്റമോസ് അഥവാ സ്വർണ നാവുകാരൻ എന്നൊരു പേര് വിശ്വാസ സമൂഹം നൽകി. AD 347 ൽ മാർ ഇവാനിയോസ് അന്തിയോക്യ ദേശത്തിൽ സൈന്യധിപനായ സെക്കണ്ടസിന്റെയും അന്തുസ്സയുടയും പുത്രനായി ജനിച്ചു. യോഹന്നാൻ എന്നായിരുന്നു ഈ പിതാവിന്റെ ആദ്യ നാമം. ഇദ്ദേഹം തത്വ ശാസ്ത്രം, നിയമം പ്രസംഗകല എന്നിവ ലിബിയാനോസ് എന്ന വാഗ്മിയിൽ […]

സന്യാസ ശ്രേഷ്ഠനായ മാർ യൂഹാനോൻ ബെർ അഫ്ത്തുനിയ

ഉറഹായിലെ ദയറാകാരിൽ പ്രധാനിയായ യൂഹാനോൻ അഫ്‌ത്തുനിയ 483-ൽ  ഉറഹാ അഥവാ എഡേസ്സയിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഇദ്ദേഹം മാതാവായ അഫ്‌ത്തുനിയയുടെ ശിക്ഷണത്തിൽ ഒരു ദൈവ ഭക്തനായി വളർന്നു.എല്ലായിപ്പോഴും ദേവാലയത്തിൽ പോകുന്നതിലും പ്രാർഥിക്കുന്നതിലും താല്പര്യമുള്ള യുഹാനോനെ ദൈവ സന്നിധിയിൽ സഭക്ക് സമർപ്പിക്കുവാൻ മാതാവായ അഫ്‌ത്തുനിയ തീരുമാനിച്ചു. 15 വയസുള്ളപ്പോൾ യൂഹാനോനെ അന്നത്തെ അന്തിയോക്യ പാത്രിയാർക്കീസ് ആയിരുന്ന പലാദിയോസ് (bladius) ബാവായുടെ ശുപാർശയോടെ അഫ്‌ത്തുനിയ മാർ തോമ ശ്ലീഹയുടെ ദയറായിലേക്ക് കൊണ്ട് പോയി. ദയറാധിപൻ രേഖകൾ പരിശോധിച്ച […]

ശ്രേഷ്ഠ മഹാ പുരോഹിതനും, ഉന്നതനും, പണ്ഡിതനും, ചരിത്രകാരനും, അനശ്വരനാമമുള്ളവനും, സത്യാന്വേഷകനുമായ മഹാനായ മിഖായേൽ റാബോ

നവംബർ 7: പണ്ഡിത ശിരോമണിയായ മിഖായേൽ റാബോ പാത്രിയാർക്കീസ് ബാവ ( 1126- 1199)  സുറിയാനി സഭ അനേക വിശുദ്ധ പിതാക്കന്മാർക്ക് ജന്മം നൽകിയ ക്രൈസ്തവ സഭകളിൽ ഒന്നാണ്. ചില പിതാക്കന്മാർ സത്യ വിശ്വാസ പോരാളികൾ ആവുമ്പോൾ മറ്റുചിലർ വേദ ശാസ്ത്ര പണ്ഡിതരായിരുന്നു, മറ്റുചിലർ ആത്മീയ തീഷ്ണതയുള്ളവരും. എന്നാൽ ഇവ മുന്നും ഒത്തിണങ്ങിയ അപൂർവം ചിലരിൽ ഒരാളായിരുന്നു പരിശുദ്ധ മിഖായേൽ റാബോ പാത്രിയാർക്കീസ് ബാവ. സഭയുടെ ആരാധന, സാഹിത്യം,വിശ്വാസസംഹിത എന്നിവ കൂടാതെ ശാസ്ത്ര മേഖലകളിൽ പോലും സംഭാവന […]

ചെറിയ യാക്കോബ് അഥവാ അൽഫായിയുടെ പുത്രനായ യാക്കോബ് ശ്ലീഹാ

അൽഫായിയുടെ പുത്രനായ യാക്കോബ് ശ്ലീഹ അഥവാ ചെറിയ യാക്കോബ് ശ്ലീഹ(AD 62)  – യേശു തമ്പുരാന്റെ ശിഷ്യഗണത്തിൽ ഒരുവനായ യാക്കോബ്, ഗലീല കടൽ തീരത്തിന്റെ വടക്ക്-പടിഞ്ഞാറുള്ള കഫർന്നഫുമിലാണ് ജനിച്ചത്. അൽഫായിയുടെയും മറിയയുടെയും മകനായിരുന്നു യാക്കോബ്. ഈ മറിയം യേശുവിന്റെ മാതാവായ മറിയത്തിന്റ സഹോദരിയാണ് എന്ന് അഭിപ്രായവും വേദപുസ്തക ചരിത്രകാരന്മാർക്കിടയിൽ ഉണ്ട്. കർത്താവിന്റെ ക്രുശിനരികെ മഗ്ദലനകാരത്തി മറിയവും യാക്കോബിന്റെയും – യോസേയുടെയും അമ്മ മറിയവും ശോലും (ശലോമി ) ഉണ്ടായിരുന്നുവെന്ന് (മർക്കോസ് 15: 40 ) വേദപുസ്തകം പറയുന്നു. […]

ഏവൻഗേലിയസ്ഥനായ ലൂക്കോസ്

വിശുദ്ധ ലൂക്കോസ് ഏവൻഗേലിയോസ്‌ഥ അഥവാ സുവിശേഷകനായ ലൂക്കോസ് – അന്ത്യോക്യായിലാണ് സുവിശേഷകൻ ജനിച്ചത് എന്നു കരുതിപ്പോരുന്നു. എന്നാൽ ഇദ്ദേഹം ഒരു ഗ്രീക്ക്കാരൻ ആണ് എന്ന് യൗസേബിയോസ്‌ രേഖപ്പെടുത്തിട്ടുണ്ട്. ഇദ്ദേഹം ഒരു വൈദ്യനും അതോടൊപ്പം ചിത്രകാരനും കുടിയായിരുന്നു.  അദേഹത്തിന്റെ കുടുംബം വിജാതിയ കുടുംബം ആയിരുന്നു.   യെരുശലേമിൽ കഴിയുന്ന കാലത്ത് ഇദ്ദേഹം ശ്ലീഹന്മാരുടെ ശിക്ഷ്യത്വം സ്വീകരിച്ചു.  പൗലോസ് ശ്ലീഹയുടെ ഒപ്പം പല യാത്രകളും നടത്തി. AD 67 ൽ പൗലോസ് രക്തസാക്ഷിത്വ മരണം പ്രാപിക്കുന്നവരെ ലൂക്കോസ് കുടെ ഉണ്ടായിരുന്നു […]

അഗ്നിമയനായ ഇഗ്നാത്തിയോസ് നൂറോനോ

അഗ്നിമയനായ മാർ ഇഗ്നാത്തിയോസ്‌ (AD 35 – 107) – ആകമാന ക്രൈസ്തവ സഭയുടെ വിശുദ്ധന്മാരിൽ പ്രധാനിയാണ് മാർ ഇഗ്നാത്തിയോസ്‌ നൂറോനോ.  ആദിമ ക്രിസ്തിയ സഭകളിൽ കാനോനുകളോ കാര്യമായ നിയമ സംഹിതകളോ ഇല്ലാത്ത കാലത്ത് അതിന് തുടക്കം കുറിക്കുകയും ആരാധന സത്യ വിശ്വാസം എന്നിവക്ക് പുതിയ ഊടും പാവും നൽകിയ ഒരു വിശുദ്ധനാണ് മാർ ഇഗ്നാത്തിയോസ്‌ നൂറോനോ. ഇദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയുടെ 3 മത്തെ പാത്രിയാർക്കീസ് ആയിരുന്നു.   മാർ ഇഗ്നാത്തിയോസ്‌ വിഗ്രഹരാധനകാരുടെ മകനായി ജനിച്ചുവെന്ന് […]

അന്ത്യോക്യായിലെ പാത്രിയർകീസും ന്യായവാദകനുമായ തിയോഫിലോസ്

രണ്ടാം നൂറ്റാണ്ടിൽ സുറിയാനി സഭയെ ആത്മീയ പാതയിലൂടെ നയിച്ച പിതാവാണ് മാർ തെയോഫിലോസ് പാത്രിയർകീസ്. മെസപ്പോട്ടോമ്യയിലെ ഒരു അക്രൈസ്തവ കുടുംബത്തിൽ ജനിച്ച അദ്ദേഹം പില്ക്കാലത്ത് അന്ത്യോക്യൻ പാത്രിയർക്കീസും അതുല്യ വേദപണ്ഡിതനും ആയി തീർന്നു. ക്രിസ്ത്യാനികളുടെ വിശ്വാസം ചോദ്യം ചെയ്യുന്നതിനായി പ്രവചന പുസ്തകങ്ങൾ പഠിച്ച അദ്ദേഹം അത് മുഖാന്തിരം ക്രിസ്ത്യാനിയാകുകയാണ് ചെയ്തത് . തെയോഫിലോസ് സമർത്ഥനായ ഒരു ന്യായവാദകനായിരുന്നു (apologist) ക്രിസ്തിയ വിശ്വാസം മറ്റു മതങ്ങളിൽ നിന്ന് അനന്യമാണെന്ന് തെളിയിക്കുന്നതിനായി തെയോഫിലോസ് ഓട്ടോലീക്കസിനെഴുതിയ (Autolycus) വിശ്വാസ പ്രതിപാദന വേദാന്ത […]

സന്യാസി ശ്രേഷ്ഠനായ മാർ ഓസീയോ

മാർ ഓസിയോ പിതാവ് (AD 377) : സുറിയാനി സഭയിലെ മഹാ പരിശുദ്ധനും പ്രമുഖ സന്യാസ ശ്രേഷ്ഠനുമായിരുന്നു മാർ ഓസിയോ. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ പിതാവിന്റെ പേരിന്റെ അർത്ഥം വൈദ്യൻ എന്നായിരുന്നു. പരിശുദ്ധനായ ഓസിയോ റോമിലെ ഫാറിയാ പട്ടണത്തിൽ ഫനീതിറോസിന്റെയും ജർജുനീയായുടെയും മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഫനിതിറോസ് തേവോദോസിയോസ് രാജാവിന്റെ സഹോദരൻ ആയിരുന്നു. ദീർഘകാലത്തെ പ്രാർഥനയുടെ ഫലമായി ഈ ദമ്പതികൾക്ക് ലഭിച്ച കുഞ്ഞായിരുന്നു മാർ ഓസിയോ. ബാല്യം മുതൽ മാതാപിതാക്കളിൽ നിന്ന് ലഭിച്ച ആത്മീയ […]

ആലപ്പോയിലെ ഏശായാ (Isaiah Of Allepo)

ആലപ്പോയിലെ ഏശായാ (Isaiah Of Allepo) (ഒക്ടോബർ 15)(AD 4): സുറിയാനി സഭയിലെ സന്യാസിമാരിൽ പ്രമുഖനാണ് ആലപ്പോയിലെ മാർ ഏശായാ പിതാവ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ പിതാവിനെ കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹം ആലപ്പോയിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച്  ദൈവഭയവും ദൈവഭക്തിയുമുള്ള ഒരു പൈതൽ ആയി വളർന്നു. ഏശായ ഒരു സന്യാസി ആവാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ മാതാപിതാക്കൾ ഇദ്ദേഹത്തെ ഒരു കുടുംബസ്ഥനായി കാണാൻ ആഗ്രഹിച്ചു. മാതാപിതാക്കൾക്ക് വഴങ്ങി ഏശായ ഹന്ന എന്നൊരു പെൺകുട്ടിയെ […]

വിശുദ്ധ സഭയുടെ തൂണായ മാർ അത്തനാസിയോസ്

ഒക്ടോബർ 14  അലക്സാണ്ട്രിയായിലെ മഹാനായ അത്തനാസിയോസ് പാത്രിയാർക്കീസ് ബാവയുടെ (295 – 373) ഓർമ ദിനമാണ്. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്ക് ഒരു കാലത്തും മറക്കാൻ കഴിയാത്ത നാമമാണ് ഈ പിതാവിന്റേത്. അറിയോസിന്റെ വേദവിപരീതത്തെ ഇല്ലാതാക്കുവാൻ പ്രയത്നിക്കുകയും അതെ പ്രതി ഒരു പാട് കഷ്ടപാടുകൾ അനുഭവിക്കുകയും ചെയ്ത പിതാവായിരുന്നു മാർ അത്തനാസിയോസ്. ഈ വിശുദ്ധ പിതാവ് 295 ൽ ഈജിപ്തിലെ അലക്സാണ്ട്രിയായിൽ ജനിച്ചു. ഒരു ധനിക കുടുംബത്തിൽ അംഗം ആയിരുന്ന ഇദ്ദേഹം ഒരു സന്യാസി ആകുവാൻ ആഗ്രഹിച്ചു. AD […]