സന്യാസ ശ്രേഷ്ഠനായ മോർ മൽക്കെ (222 -315)

സുറിയാനി സഭ അനേക താപസ ശ്രേഷ്ഠന്മാർക്കും സന്യാസിമാർക്കും ജന്മം നൽകിട്ടുള്ള ഒരു സഭയാണ്. അങ്ങനെയുള്ള താപസ ശ്രേഷ്ഠരിൽ പ്രമുഖനാണ് “മാർ മൽക്കെ”. ഇദ്ദേഹം ഇസ്‌ലോ മലയിൽ ഉള്ള ഒരു ദയറായിൽ ദീർഘകാലം താമസിച്ചിട്ടുള്ളതിനാൽ ഇദ്ദേഹം ഇസ്‌ലോ മലയിലെ വെളിച്ചം എന്നും അറിയപ്പെടുന്നു. മാർ മൽക്കെ ഈജിപ്തിലെ ക്യുൽസ്മോ എന്ന പട്ടണത്തിൽ ഒരു ധനിക കുടുംബത്തിൽ യൂഹാനോന്റെയും റഫക്കയുടെയും പുത്രനായി ജനിച്ചു.അദ്ദേഹത്തിന് ഒരു പൌരോഹിത്യ പാരമ്പര്യം ഉണ്ടായിരുന്നു. മൽക്കെയുടെ മാതാവ് താപസ ശ്രേഷ്ഠനായ മാർ ഔഗേന്റെ സഹോദരി ആയിരുന്നു. […]