തിരഞ്ഞെടുക്കപ്പെട്ട മാർ അബഹായി
സുറിയാനി സഭ കലണ്ടറിൽ മഹിർ ശാബോർ എന്ന വിശേഷണമുള്ള പിതാക്കന്മാരിൽ ഒരാൾ ആണ് മാർ അബഹായി. ഇദ്ദേഹത്തെ കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. അബഹായി മർദിൻ ദേശത്ത് റക്ക്സാൻ എന്ന ഗ്രാമത്തിൽ 4 നൂറ്റാണ്ടിന്റെ മധ്യത്തിൽ ജനിച്ചു, തന്റെ സകല സമ്പത്തും ദരിദ്രർക്ക് ദാനം ചെയ്ത ശേഷം യൗവ്വനത്തിൽ തന്നെ ഇദ്ദേഹം ഒരു ദയറാക്കാരനായി. കർകാർ മലമുകളിൽ അദ്ദേഹം ഒരു ദയറാ പണിതു ഈ ദയറാ ഇന്നു അബഹായിയുടെ ദയറാ അഥവാ monastery of ladders എന്നറിയപ്പെടുന്നു. […]