വി. മാമോദീസ – വിശുദ്ധഗ്രന്ഥത്തിലൂടെ

വി. മാമോദീസ എന്നത് സഭയിലേക്ക് ആളുകള്‍ക്ക് അംഗത്വം നല്‍കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന കൂദാശയാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നും ക്രൈസ്തവസഭ ഏറ്റെടുത്ത ഒരു പാരമ്പര്യമാണ് മാമോദീസ. യഹൂദന്മാരുടെ ഇടയില്‍ സാധാരണ ശുദ്ധീകരണത്തിന് പലതരത്തിലുള്ള സ്നാനം നിലവിലിരുന്നു (ലേവ്യ 8:6; 14:9). ഈ വാക്യങ്ങളിലോക്കെ പുറജാതികള്‍ യഹൂദസഭയില്‍ ചേരുമ്പോള്‍ ശുദ്ധീകരണം പ്രാപിപ്പനായി സ്നാനം ഏല്‍ക്കുന്നതിനെ സംബന്ധിച്ചു വ്യക്തമായ ധാരണ നമുക്ക് ലഭിക്കുന്നു. യഹൂദമതത്തിന്‍റെ അവാന്തരവിഭാഗമായ എസീനിയരുടെ (Essene) ഇടയിലും സ്നാനം ഒരു പ്രധാനകര്‍മ്മമായി പരിഗണിക്കപെട്ടു. ആ സമൂഹത്തിലെ ഒരു നേതാവായിരുന്നിരിക്കണം യോഹന്നാന്‍ […]

രോഗികളുടെ വി. തൈലാഭിഷേകം (Anointing of the Sick) – ചരിത്രവും വേദപുസ്തകവും

പരിശുദ്ധ സഭയില്‍ അംഗീകരിക്കപെട്ട സുപ്രധാന കൂദാശകളില്‍ ഒന്നാണ് രോഗികളുടെ വി. തൈലാഭിഷേകം. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ലഭ്യമാക്കേണ്ട പ്രധാന കൂദാശകളില്‍ ഒന്നാണ് തൈലാഭിഷേകം. വേദപുസ്തക പാരമ്പര്യം അപ്പോസ്തോലന്മാര്‍ ക്രിസ്തുവിന്റെ കല്‍പ്പന പ്രകാരം പോയി രോഗികളെ എണ്ണ തേച്ചു സുഖപ്പെടുത്തി എന്ന് സുവിശേഷത്തില്‍ നമ്മുക്ക് കാണാൻ സാധിക്കും (മര്‍ക്കോ 6:13). നല്ല ശമര്യാക്കാരന്‍ ഉപമ നോക്കുമ്പോൾ  എണ്ണ തേച്ചാണ് മുറിവേറ്റവനെ വച്ചുകെട്ടുന്നത് എന്നും കാണാം (ലൂക്കോ 10:34). വി. യാകോബ് 5 :14-16 –ല്‍ പറയുന്നു “നിങ്ങളില്‍ ദീനമായി […]

ക്രൈസ്തവ പൌരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ

കഴിഞ്ഞ നൂറ്റാണ്ടിൽ 1907-നു ശേഷം ഉടലെടുത്ത പല നൂതന സഭകളുടെയും ആവീര്‍ഭാവത്തിനു ശേഷം പൌരോഹിത്യത്തെ പറ്റി പരിശുദ്ധ സഭയില്‍ അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു ഈ സംശയങ്ങളെ വേദ പുസ്തക അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം. എല്ലാരും പുരോഹിതന്മാരോ? ഇന്നത്തെ സമൂഹത്തിൽ പ്രൊട്ടെസ്റ്റണ്ട്  വിഭാഗങ്ങൾ വേർതിരിച്ചൊരു പൌരോഹിത്യം ഇല്ല എന്നു വാദിക്കുന്നവരാണ് അതിനായി അവർ പ്രധാനമായും എടുത്തു കാണിക്കുന്ന വേദഭാഗം 1 പത്രോസ് 2:9 ആണ് “തെരഞ്ഞെടുക്കപെട്ട ഒരു ജാതിയും രാജകീയപുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും […]

കുമ്പസാരം – വിശുദ്ധഗ്രന്ഥത്തിലൂടെ

നവീന വിഭാഗങ്ങള്‍ സഭയുടെ എല്ലാ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥ ഇന്നു നമ്മുക്ക് കാണാം. വിശ്വാസികളെ ആശയക്കുഴപ്പത്തില്‍ ആക്കാന്‍ അവര്‍ അനവധി ചോദ്യങ്ങള്‍ ചോദിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. കുമ്പസാരം ബൈബിള്‍ പറഞ്ഞിട്ടില്ല , വേദ വിപരീതം ആണ്! പാപം മോചിക്കാന്‍ പട്ടക്കാരനു ആര് അധികാരം കൊടുത്തു? പാപിയായ മനുഷ്യന് പാപങ്ങള്‍ മോചിക്കാന്‍ അധികാരം ഉണ്ടോ? തുടങ്ങിയ അനവധി വാദങ്ങള്‍… അങ്ങനെ ഒരവസ്ഥയില്‍ വി.കുമ്പസാരം എന്ന ശ്രേഷ്ഠമായ ശുശ്രൂഷയെ നമ്മള്‍ ആഴത്തില്‍ മനസ്സിലക്കണ്ടതും, ഇതിന്‍റെ വേദപുസ്തക […]