ചെറിയ യാക്കോബ് അഥവാ അൽഫായിയുടെ പുത്രനായ യാക്കോബ് ശ്ലീഹാ

അൽഫായിയുടെ പുത്രനായ യാക്കോബ് ശ്ലീഹ അഥവാ ചെറിയ യാക്കോബ് ശ്ലീഹ(AD 62)  – യേശു തമ്പുരാന്റെ ശിഷ്യഗണത്തിൽ ഒരുവനായ യാക്കോബ്, ഗലീല കടൽ തീരത്തിന്റെ വടക്ക്-പടിഞ്ഞാറുള്ള കഫർന്നഫുമിലാണ് ജനിച്ചത്. അൽഫായിയുടെയും മറിയയുടെയും മകനായിരുന്നു യാക്കോബ്. ഈ മറിയം യേശുവിന്റെ മാതാവായ മറിയത്തിന്റ സഹോദരിയാണ് എന്ന് അഭിപ്രായവും വേദപുസ്തക ചരിത്രകാരന്മാർക്കിടയിൽ ഉണ്ട്. കർത്താവിന്റെ ക്രുശിനരികെ മഗ്ദലനകാരത്തി മറിയവും യാക്കോബിന്റെയും – യോസേയുടെയും അമ്മ മറിയവും ശോലും (ശലോമി ) ഉണ്ടായിരുന്നുവെന്ന് (മർക്കോസ് 15: 40 ) വേദപുസ്തകം പറയുന്നു. […]

ഏവൻഗേലിയസ്ഥനായ ലൂക്കോസ്

വിശുദ്ധ ലൂക്കോസ് ഏവൻഗേലിയോസ്‌ഥ അഥവാ സുവിശേഷകനായ ലൂക്കോസ് – അന്ത്യോക്യായിലാണ് സുവിശേഷകൻ ജനിച്ചത് എന്നു കരുതിപ്പോരുന്നു. എന്നാൽ ഇദ്ദേഹം ഒരു ഗ്രീക്ക്കാരൻ ആണ് എന്ന് യൗസേബിയോസ്‌ രേഖപ്പെടുത്തിട്ടുണ്ട്. ഇദ്ദേഹം ഒരു വൈദ്യനും അതോടൊപ്പം ചിത്രകാരനും കുടിയായിരുന്നു.  അദേഹത്തിന്റെ കുടുംബം വിജാതിയ കുടുംബം ആയിരുന്നു.   യെരുശലേമിൽ കഴിയുന്ന കാലത്ത് ഇദ്ദേഹം ശ്ലീഹന്മാരുടെ ശിക്ഷ്യത്വം സ്വീകരിച്ചു.  പൗലോസ് ശ്ലീഹയുടെ ഒപ്പം പല യാത്രകളും നടത്തി. AD 67 ൽ പൗലോസ് രക്തസാക്ഷിത്വ മരണം പ്രാപിക്കുന്നവരെ ലൂക്കോസ് കുടെ ഉണ്ടായിരുന്നു […]

അഗ്നിമയനായ ഇഗ്നാത്തിയോസ് നൂറോനോ

അഗ്നിമയനായ മാർ ഇഗ്നാത്തിയോസ്‌ (AD 35 – 107) – ആകമാന ക്രൈസ്തവ സഭയുടെ വിശുദ്ധന്മാരിൽ പ്രധാനിയാണ് മാർ ഇഗ്നാത്തിയോസ്‌ നൂറോനോ.  ആദിമ ക്രിസ്തിയ സഭകളിൽ കാനോനുകളോ കാര്യമായ നിയമ സംഹിതകളോ ഇല്ലാത്ത കാലത്ത് അതിന് തുടക്കം കുറിക്കുകയും ആരാധന സത്യ വിശ്വാസം എന്നിവക്ക് പുതിയ ഊടും പാവും നൽകിയ ഒരു വിശുദ്ധനാണ് മാർ ഇഗ്നാത്തിയോസ്‌ നൂറോനോ. ഇദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയുടെ 3 മത്തെ പാത്രിയാർക്കീസ് ആയിരുന്നു.   മാർ ഇഗ്നാത്തിയോസ്‌ വിഗ്രഹരാധനകാരുടെ മകനായി ജനിച്ചുവെന്ന് […]

അന്ത്യോക്യായിലെ പാത്രിയർകീസും ന്യായവാദകനുമായ തിയോഫിലോസ്

രണ്ടാം നൂറ്റാണ്ടിൽ സുറിയാനി സഭയെ ആത്മീയ പാതയിലൂടെ നയിച്ച പിതാവാണ് മാർ തെയോഫിലോസ് പാത്രിയർകീസ്. മെസപ്പോട്ടോമ്യയിലെ ഒരു അക്രൈസ്തവ കുടുംബത്തിൽ ജനിച്ച അദ്ദേഹം പില്ക്കാലത്ത് അന്ത്യോക്യൻ പാത്രിയർക്കീസും അതുല്യ വേദപണ്ഡിതനും ആയി തീർന്നു. ക്രിസ്ത്യാനികളുടെ വിശ്വാസം ചോദ്യം ചെയ്യുന്നതിനായി പ്രവചന പുസ്തകങ്ങൾ പഠിച്ച അദ്ദേഹം അത് മുഖാന്തിരം ക്രിസ്ത്യാനിയാകുകയാണ് ചെയ്തത് . തെയോഫിലോസ് സമർത്ഥനായ ഒരു ന്യായവാദകനായിരുന്നു (apologist) ക്രിസ്തിയ വിശ്വാസം മറ്റു മതങ്ങളിൽ നിന്ന് അനന്യമാണെന്ന് തെളിയിക്കുന്നതിനായി തെയോഫിലോസ് ഓട്ടോലീക്കസിനെഴുതിയ (Autolycus) വിശ്വാസ പ്രതിപാദന വേദാന്ത […]

സന്യാസി ശ്രേഷ്ഠനായ മാർ ഓസീയോ

മാർ ഓസിയോ പിതാവ് (AD 377) : സുറിയാനി സഭയിലെ മഹാ പരിശുദ്ധനും പ്രമുഖ സന്യാസ ശ്രേഷ്ഠനുമായിരുന്നു മാർ ഓസിയോ. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ പിതാവിന്റെ പേരിന്റെ അർത്ഥം വൈദ്യൻ എന്നായിരുന്നു. പരിശുദ്ധനായ ഓസിയോ റോമിലെ ഫാറിയാ പട്ടണത്തിൽ ഫനീതിറോസിന്റെയും ജർജുനീയായുടെയും മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഫനിതിറോസ് തേവോദോസിയോസ് രാജാവിന്റെ സഹോദരൻ ആയിരുന്നു. ദീർഘകാലത്തെ പ്രാർഥനയുടെ ഫലമായി ഈ ദമ്പതികൾക്ക് ലഭിച്ച കുഞ്ഞായിരുന്നു മാർ ഓസിയോ. ബാല്യം മുതൽ മാതാപിതാക്കളിൽ നിന്ന് ലഭിച്ച ആത്മീയ […]

ആലപ്പോയിലെ ഏശായാ (Isaiah Of Allepo)

ആലപ്പോയിലെ ഏശായാ (Isaiah Of Allepo) (ഒക്ടോബർ 15)(AD 4): സുറിയാനി സഭയിലെ സന്യാസിമാരിൽ പ്രമുഖനാണ് ആലപ്പോയിലെ മാർ ഏശായാ പിതാവ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ പിതാവിനെ കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹം ആലപ്പോയിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച്  ദൈവഭയവും ദൈവഭക്തിയുമുള്ള ഒരു പൈതൽ ആയി വളർന്നു. ഏശായ ഒരു സന്യാസി ആവാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ മാതാപിതാക്കൾ ഇദ്ദേഹത്തെ ഒരു കുടുംബസ്ഥനായി കാണാൻ ആഗ്രഹിച്ചു. മാതാപിതാക്കൾക്ക് വഴങ്ങി ഏശായ ഹന്ന എന്നൊരു പെൺകുട്ടിയെ […]

വിശുദ്ധ സഭയുടെ തൂണായ മാർ അത്തനാസിയോസ്

ഒക്ടോബർ 14  അലക്സാണ്ട്രിയായിലെ മഹാനായ അത്തനാസിയോസ് പാത്രിയാർക്കീസ് ബാവയുടെ (295 – 373) ഓർമ ദിനമാണ്. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്ക് ഒരു കാലത്തും മറക്കാൻ കഴിയാത്ത നാമമാണ് ഈ പിതാവിന്റേത്. അറിയോസിന്റെ വേദവിപരീതത്തെ ഇല്ലാതാക്കുവാൻ പ്രയത്നിക്കുകയും അതെ പ്രതി ഒരു പാട് കഷ്ടപാടുകൾ അനുഭവിക്കുകയും ചെയ്ത പിതാവായിരുന്നു മാർ അത്തനാസിയോസ്. ഈ വിശുദ്ധ പിതാവ് 295 ൽ ഈജിപ്തിലെ അലക്സാണ്ട്രിയായിൽ ജനിച്ചു. ഒരു ധനിക കുടുംബത്തിൽ അംഗം ആയിരുന്ന ഇദ്ദേഹം ഒരു സന്യാസി ആകുവാൻ ആഗ്രഹിച്ചു. AD […]

തിരഞ്ഞെടുക്കപ്പെട്ട മാർ അബഹായി

സുറിയാനി സഭ കലണ്ടറിൽ മഹിർ ശാബോർ എന്ന വിശേഷണമുള്ള  പിതാക്കന്മാരിൽ ഒരാൾ ആണ് മാർ അബഹായി. ഇദ്ദേഹത്തെ കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. അബഹായി മർദിൻ ദേശത്ത് റക്ക്സാൻ എന്ന ഗ്രാമത്തിൽ 4 നൂറ്റാണ്ടിന്റെ മധ്യത്തിൽ ജനിച്ചു, തന്റെ സകല സമ്പത്തും ദരിദ്രർക്ക് ദാനം ചെയ്ത ശേഷം യൗവ്വനത്തിൽ തന്നെ ഇദ്ദേഹം ഒരു ദയറാക്കാരനായി. കർകാർ മലമുകളിൽ അദ്ദേഹം ഒരു ദയറാ പണിതു ഈ ദയറാ ഇന്നു അബഹായിയുടെ ദയറാ അഥവാ monastery of ladders എന്നറിയപ്പെടുന്നു. […]

സഹദേന്മാരായ മോർ സർഗീസും മോർ ബാക്കോസും

ആദിമകാല ക്രിസ്തിയ സഭക്ക് വേണ്ടി ജീവൻ കൊടുത്ത അനേക രക്ത സാക്ഷികളായ വിശുദ്ധന്മാർ സഭയ്ക്ക് ഉണ്ടായിരുന്നു. ഡയോക്ലീഷ്യൻ , മാസ്‌മിയൻ തുടങ്ങിയ ചക്രവർത്തിമാരുടെ കാലത്ത് ആണ് ഏറ്റവും കൂടുതൽ രക്തസാക്ഷികൾ സഭയ്ക്ക് ഉണ്ടായത്. അങ്ങനെ ഉള്ള അടുത്ത സുഹൃത്തുക്കളായ സഹാദേന്മാരാണ് മാർ സർഗിസും മോർ ബാക്കോസും. സർഗിസ് ബാക്കോസ് സഹദേന്മാരെ കുറിച്ച് വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമുള്ളു. 4-ആം നൂറ്റാണ്ടിൽ ഗലേറിയോസ് മാക്സിമസ് ചക്രവർത്തിയുടെ കാലത്ത് റോമാ സേനയിലെ അംഗങ്ങൾ ആയിരുന്നു ഇവർ. റോമാ ദേശക്കാരും […]

അറിയിപ്പുകാരിൽ തലവനായ മാർ ആദായി

സുറിയാനി സഭ ഏറെ ആദരവോടെ ഓർക്കുന്ന ഒരു വിശുദ്ധനാണ് മാർ ആദായി, ഇദ്ദേഹത്തെ കുറിച്ച് വളരെ ചുരുക്കം വിവരങ്ങളെ ലഭ്യമായിട്ടുള്ളൂ. പരിശുദ്ധനായ മാർ ആദായി കർത്തൃശിഷ്യനായ തോമാ ശ്ലീഹയുടെ സഹോദരൻ ആയിരുന്നു. തോമ ശ്ലീഹയോടൊപ്പം അദ്ദേഹവും നമ്മുടെ കർത്താവിനെ അനുഗമിച്ചു പോന്നു. നമ്മുടെ കർത്താവ് 12 ശ്ലീഹരെ പോലെ തന്നെ സുവിശേഷം അറിയിക്കുവാൻ 70 പേരെ തിരഞ്ഞെടുത്തു. അതിൽ ഒരാളായിരുന്നു മോർ ആദായി. ലൂക്കോസിന്റെ സുവിശേഷം പത്താമദ്ധ്യായത്തിൽ അറിയിപ്പുകാരെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. പിൽകാലത്ത് പൗലോസും ബർനാബാസും കൂടി ചേർന്നപ്പോൾ […]