വി. മാമോദീസ – വിശുദ്ധഗ്രന്ഥത്തിലൂടെ

വി. മാമോദീസ എന്നത് സഭയിലേക്ക് ആളുകള്‍ക്ക് അംഗത്വം നല്‍കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന കൂദാശയാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നും ക്രൈസ്തവസഭ ഏറ്റെടുത്ത ഒരു പാരമ്പര്യമാണ് മാമോദീസ. യഹൂദന്മാരുടെ ഇടയില്‍ സാധാരണ ശുദ്ധീകരണത്തിന് പലതരത്തിലുള്ള സ്നാനം നിലവിലിരുന്നു (ലേവ്യ 8:6; 14:9). ഈ വാക്യങ്ങളിലോക്കെ പുറജാതികള്‍ യഹൂദസഭയില്‍ ചേരുമ്പോള്‍ ശുദ്ധീകരണം പ്രാപിപ്പനായി സ്നാനം ഏല്‍ക്കുന്നതിനെ സംബന്ധിച്ചു വ്യക്തമായ ധാരണ നമുക്ക് ലഭിക്കുന്നു. യഹൂദമതത്തിന്‍റെ അവാന്തരവിഭാഗമായ എസീനിയരുടെ (Essene) ഇടയിലും സ്നാനം ഒരു പ്രധാനകര്‍മ്മമായി പരിഗണിക്കപെട്ടു. ആ സമൂഹത്തിലെ ഒരു നേതാവായിരുന്നിരിക്കണം യോഹന്നാന്‍ […]

രോഗികളുടെ വി. തൈലാഭിഷേകം (Anointing of the Sick) – ചരിത്രവും വേദപുസ്തകവും

പരിശുദ്ധ സഭയില്‍ അംഗീകരിക്കപെട്ട സുപ്രധാന കൂദാശകളില്‍ ഒന്നാണ് രോഗികളുടെ വി. തൈലാഭിഷേകം. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ലഭ്യമാക്കേണ്ട പ്രധാന കൂദാശകളില്‍ ഒന്നാണ് തൈലാഭിഷേകം. വേദപുസ്തക പാരമ്പര്യം അപ്പോസ്തോലന്മാര്‍ ക്രിസ്തുവിന്റെ കല്‍പ്പന പ്രകാരം പോയി രോഗികളെ എണ്ണ തേച്ചു സുഖപ്പെടുത്തി എന്ന് സുവിശേഷത്തില്‍ നമ്മുക്ക് കാണാൻ സാധിക്കും (മര്‍ക്കോ 6:13). നല്ല ശമര്യാക്കാരന്‍ ഉപമ നോക്കുമ്പോൾ  എണ്ണ തേച്ചാണ് മുറിവേറ്റവനെ വച്ചുകെട്ടുന്നത് എന്നും കാണാം (ലൂക്കോ 10:34). വി. യാകോബ് 5 :14-16 –ല്‍ പറയുന്നു “നിങ്ങളില്‍ ദീനമായി […]

ക്രൈസ്തവ പൌരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ

കഴിഞ്ഞ നൂറ്റാണ്ടിൽ 1907-നു ശേഷം ഉടലെടുത്ത പല നൂതന സഭകളുടെയും ആവീര്‍ഭാവത്തിനു ശേഷം പൌരോഹിത്യത്തെ പറ്റി പരിശുദ്ധ സഭയില്‍ അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു ഈ സംശയങ്ങളെ വേദ പുസ്തക അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം. എല്ലാരും പുരോഹിതന്മാരോ? ഇന്നത്തെ സമൂഹത്തിൽ പ്രൊട്ടെസ്റ്റണ്ട്  വിഭാഗങ്ങൾ വേർതിരിച്ചൊരു പൌരോഹിത്യം ഇല്ല എന്നു വാദിക്കുന്നവരാണ് അതിനായി അവർ പ്രധാനമായും എടുത്തു കാണിക്കുന്ന വേദഭാഗം 1 പത്രോസ് 2:9 ആണ് “തെരഞ്ഞെടുക്കപെട്ട ഒരു ജാതിയും രാജകീയപുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും […]

കുമ്പസാരം – വിശുദ്ധഗ്രന്ഥത്തിലൂടെ

നവീന വിഭാഗങ്ങള്‍ സഭയുടെ എല്ലാ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥ ഇന്നു നമ്മുക്ക് കാണാം. വിശ്വാസികളെ ആശയക്കുഴപ്പത്തില്‍ ആക്കാന്‍ അവര്‍ അനവധി ചോദ്യങ്ങള്‍ ചോദിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. കുമ്പസാരം ബൈബിള്‍ പറഞ്ഞിട്ടില്ല , വേദ വിപരീതം ആണ്! പാപം മോചിക്കാന്‍ പട്ടക്കാരനു ആര് അധികാരം കൊടുത്തു? പാപിയായ മനുഷ്യന് പാപങ്ങള്‍ മോചിക്കാന്‍ അധികാരം ഉണ്ടോ? തുടങ്ങിയ അനവധി വാദങ്ങള്‍… അങ്ങനെ ഒരവസ്ഥയില്‍ വി.കുമ്പസാരം എന്ന ശ്രേഷ്ഠമായ ശുശ്രൂഷയെ നമ്മള്‍ ആഴത്തില്‍ മനസ്സിലക്കണ്ടതും, ഇതിന്‍റെ വേദപുസ്തക […]

വി.കന്യകമറിയം – നവീന സഭകൾ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾക്കു വേദപുസ്തക അടിസ്ഥാനത്തിൽ മറുപടി

പുത്രൻ തമ്പുരാനേ ഉദരത്തിൽ വഹിച്ച ഭാഗ്യവതിയായ വി.കന്യകമറിയമിനെ പലപ്പോഴും ബഹുമാനം ലവലേശമില്ലാതെയാണ് നവീന സഭകൾ ചിത്രീകരിക്കാറ്. ദൈവദൂതൻ പോലും കൃപ നിറഞ്ഞവളെ എന്നു സംബോദന ചെയ്ത ഭാഗ്യവതിയായ മാതാവിനെ ചില വേദഭാഗങ്ങൾ വികലമായി വ്യാഖ്യാനം ചെയ്തു നവീന വിഭാഗങ്ങൾ അവഹേളിക്കുന്നത് വേദനാജനകം ആണ്.     പ്രധാനമായും താഴെ പറയുന്ന വേദഭാഗങ്ങൾ ആണ് ഇങ്ങനെ ഉള്ള വേദവിപരീതങ്ങൾ പ്രചരിപ്പിക്കാൻ അവർ ഉപയോഗിക്കുന്നത്. എന്നാൽ വി. വേദപുസ്തകത്തിൽ കണ്ണോടിച്ചാൽ അവരുടെ ഈ വാദങ്ങളിലെ ബാലിശതയും തെറ്റായ പഠപ്പിക്കലുകളും മനസ്സിലാക്കാവുന്നതെ ഉള്ളൂ […]

‘Sola Scriptura’ അഥവാ ‘ബൈബിള്‍ മാത്രം’ വാദം: നിശ്ശേഷ ഖണ്ഡനം

Protestant ആവിര്‍ഭാവത്തോടെ ലോകത്ത് ഉടലെടുത്ത ഒരു ചിന്തയാണ് ‘Sola Scriptura‘ അഥവാ ‘ബൈബിള്‍ മാത്രം’ എന്ന വിശ്വാസത്തിനു ആധാരം. ലൂഥര്‍ പഴയ നിയമത്തിലെ ചില ഗ്രന്ഥങ്ങളെ “വായിക്കുന്നത് നല്ലതിന്” എന്ന് പറഞ്ഞു നീക്കി വച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ഇതിനെ ശത്രുതുല്യം കണ്ടു നീക്കി കളഞ്ഞു. അതിന്‍റെ പിന്‍ഫലം ആണ് Sola Scriptura (by scripture alone) എന്ന അന്ധ വിശ്വാസം. എന്തിനും ഏതിനും തെളിവും വചനാടിസ്ഥാനവും തേടുന്ന നവീന ചിന്തകര്‍ക്ക് അവരുടെ അടിസ്ഥാന വിശ്വാസം ആയ Sola Scriptura ക്ക് […]

ഏക മധ്യസ്ഥന്‍ ക്രിസ്തു മാത്രം അല്ലെ?

“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ” (2 തിമോ 5,6 ). അങ്ങനെയെങ്കില്‍ വിശുധന്മാരോട് നാം മധ്യസ്ഥത യാചിക്കുമ്പോള്‍ ക്രിസ്തുവിന്റെ ഏക മധ്യസ്തതയെ ചോദ്യം ചെയ്യുകയല്ലേ? ഇനി ആരോടും “എനിക്ക് വേണ്ടി പ്രാര്‍ഥിച്ചാട്ടെ” എന്ന് പറയരുത്! മുന്‍പറഞ്ഞ ചോദ്യം ചോദിക്കുന്ന സഹോദരങ്ങളും പാസ്റ്ററോടോ മറ്റുള്ളവരോടോ പ്രാര്‍ത്ഥന ആവശ്യപ്പെടാറില്ലേ? ക്രിസ്തു മാത്രം ആണ് ഏക മധ്യസ്ഥന്‍ എങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും  ക്രിസ്തുവിന്റെ ഏക മധ്യസ്തതയെ […]

മറിയം നിത്യകന്യകയോ ? തിരുവചന അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു അവലോകനം (Perpetual Virginity)

ദൈവമാതാവായ വി. കന്യക മറിയമിന്റെ നിത്യ കന്യകത്വം ആദ്യമായി ചോദ്യം ചെയ്തത്  ഹല്‍വിദിയസ് ആയിരുന്നു, AD 382-ല്‍ റോമില്‍ പ്രചരിച്ച ലേഖനത്തിന്, വി: ജെറോം തന്‍റെ സുപ്രശസ്തമായ “Against Helvidius” എന്ന ഗ്രന്ഥത്തിലൂടെ ദൈവവചനാടിസ്ഥാനത്തില്‍ ഉത്തരം നല്‍കുന്നു. ഈ കൃതിയില്‍ വി: ജെറോം ഹല്‍വിദിയസിന്‍റെ, വാദത്തെ “സര്‍വ്വലോകത്തിലും സുപ്രസിദ്ധമായ വിശ്വാസത്തിനെതിരെയുള്ള  അഭിനവ (novel) ദുര്‍ജ്ജാത തിരസ്കരണം” എന്ന് വിശേഷിപ്പിച്ചു. എന്തുകൊണ്ടു  ഹല്‍വിദിയസ് മറിയത്തിന്റെ നിത്യ കന്യകത്വം ചോദ്യം ചെയ്തു ? ആധുനികകാലത്ത് നവീന പ്രൊട്ടെസ്റ്റണ്ടു പണ്ഡിതനമാര്‍ അനുധാവനം ചെയ്തതും, ഹല്‍വിദിയസ് […]