വി.കന്യകമറിയം – നവീന സഭകൾ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾക്കു വേദപുസ്തക അടിസ്ഥാനത്തിൽ മറുപടി

പുത്രൻ തമ്പുരാനേ ഉദരത്തിൽ വഹിച്ച ഭാഗ്യവതിയായ വി.കന്യകമറിയമിനെ പലപ്പോഴും ബഹുമാനം ലവലേശമില്ലാതെയാണ് നവീന സഭകൾ ചിത്രീകരിക്കാറ്. ദൈവദൂതൻ പോലും കൃപ നിറഞ്ഞവളെ എന്നു സംബോദന ചെയ്ത ഭാഗ്യവതിയായ മാതാവിനെ ചില വേദഭാഗങ്ങൾ വികലമായി വ്യാഖ്യാനം ചെയ്തു നവീന വിഭാഗങ്ങൾ അവഹേളിക്കുന്നത് വേദനാജനകം ആണ്.     പ്രധാനമായും താഴെ പറയുന്ന വേദഭാഗങ്ങൾ ആണ് ഇങ്ങനെ ഉള്ള വേദവിപരീതങ്ങൾ പ്രചരിപ്പിക്കാൻ അവർ ഉപയോഗിക്കുന്നത്. എന്നാൽ വി. വേദപുസ്തകത്തിൽ കണ്ണോടിച്ചാൽ അവരുടെ ഈ വാദങ്ങളിലെ ബാലിശതയും തെറ്റായ പഠപ്പിക്കലുകളും മനസ്സിലാക്കാവുന്നതെ ഉള്ളൂ […]

മറിയം നിത്യകന്യകയോ ? തിരുവചന അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു അവലോകനം (Perpetual Virginity)

ദൈവമാതാവായ വി. കന്യക മറിയമിന്റെ നിത്യ കന്യകത്വം ആദ്യമായി ചോദ്യം ചെയ്തത്  ഹല്‍വിദിയസ് ആയിരുന്നു, AD 382-ല്‍ റോമില്‍ പ്രചരിച്ച ലേഖനത്തിന്, വി: ജെറോം തന്‍റെ സുപ്രശസ്തമായ “Against Helvidius” എന്ന ഗ്രന്ഥത്തിലൂടെ ദൈവവചനാടിസ്ഥാനത്തില്‍ ഉത്തരം നല്‍കുന്നു. ഈ കൃതിയില്‍ വി: ജെറോം ഹല്‍വിദിയസിന്‍റെ, വാദത്തെ “സര്‍വ്വലോകത്തിലും സുപ്രസിദ്ധമായ വിശ്വാസത്തിനെതിരെയുള്ള  അഭിനവ (novel) ദുര്‍ജ്ജാത തിരസ്കരണം” എന്ന് വിശേഷിപ്പിച്ചു. എന്തുകൊണ്ടു  ഹല്‍വിദിയസ് മറിയത്തിന്റെ നിത്യ കന്യകത്വം ചോദ്യം ചെയ്തു ? ആധുനികകാലത്ത് നവീന പ്രൊട്ടെസ്റ്റണ്ടു പണ്ഡിതനമാര്‍ അനുധാവനം ചെയ്തതും, ഹല്‍വിദിയസ് […]