വി. മാമോദീസ – വിശുദ്ധഗ്രന്ഥത്തിലൂടെ
വി. മാമോദീസ എന്നത് സഭയിലേക്ക് ആളുകള്‍ക്ക് അംഗത്വം നല്‍കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന കൂദാശയാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നും ക്രൈസ്തവസഭ ഏറ്റെടുത്ത ഒരു പാരമ്പര്യമാണ് മാമോദീസ. യഹൂദന്മാരുടെ ഇടയില്‍ സാധാരണ ശുദ്ധീകരണത്തിന് പലതരത്തിലുള്ള സ്നാനം നിലവിലിരുന്നു (ലേവ്യ 8:6; 14:9). ഈ വാക്യങ്ങളിലോക്കെ പുറജാതികള്‍ യഹൂദസഭയില്‍ ചേരുമ്പോള്‍ ശുദ്ധീകരണം പ്രാപിപ്പനായി സ്നാനം ഏല്‍ക്കുന്നതിനെ സംബന്ധിച്ചു വ്യക്തമായ ധാരണ നമുക്ക് ലഭിക്കുന്നു. യഹൂദമതത്തിന്‍റെ അവാന്തരവിഭാഗമായ എസീനിയരുടെ (Essene) ഇടയിലും സ്നാനം ഒരു പ്രധാനകര്‍മ്മമായി പരിഗണിക്കപെട്ടു. ആ സമൂഹത്തിലെ ഒരു നേതാവായിരുന്നിരിക്കണം യോഹന്നാന്‍ […]